കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകൾ എന്ന വിഷയത്തിൽ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ കോളേജ് അധ്യാപകർക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രബന്ധ രചനാ മത്സരത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി പത്ത് വരെ നീട്ടി.
എൻട്രികൾ പൂരിപ്പിച്ച പ്രൊഫോർമ സഹിതം തപാലിൽ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ബെൽഹാവൻ ഗാർഡൻ, കവടിയാർ, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഡോ.ടി.എ.സുരേഷ്, അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ (9447978921).