പാലക്കാടിന് മൂന്നാം സ്ഥാനം

ഗവ. വിക്ടോറിയ കോളേജില്‍ നടന്ന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള രണ്ടാമത് സംസ്ഥാനതല കലാകായിക മേളയില്‍ തൃശൂര്‍ ജില്ല സംസ്ഥാന ജേതാക്കളായി. ആലപ്പുഴ ജില്ല രണ്ടാം സ്ഥാനവും ആതിഥേയരായ പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേളയില്‍ വിജയിച്ച ജില്ലകള്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ട്രോഫി വിതരണം ചെയ്തു. മേളയുടെ രണ്ടാംദിവസം നടന്നത് കലാമത്സരങ്ങളാണ്. അക്ഷയ, പൗര്‍ണമി, നിര്‍മല്‍, വിന്‍ വിന്‍ എന്നീ നാലു വേദികളിലായി നാടന്‍പാട്ട്, ലളിതഗാനം, സംഘഗാനം, മാപ്പിളപ്പാട്ട്, മിമിക്രി, കവിതാലാപനം, ചിത്രരചന, കവിത രചന എന്നീ മത്സരങ്ങള്‍ നടന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നുള്ള 500 ഓളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു.

മിമിക്രി മത്സരത്തില്‍ നിന്ന്‌

അംഗങ്ങള്‍ക്കായുള്ള നാടന്‍പാട്ട് മത്സരത്തില്‍ ഇടുക്കിയില്‍ നിന്നുള്ള കൗസല്യ കൃഷ്ണന്‍ ഒന്നാം സ്ഥാനവും മലപ്പുറത്തു നിന്നുള്ള അനില്‍കുമാര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികളുടെ നാടന്‍പാട്ട് മത്സരത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് നിന്നുള്ള ഗോകുല്‍ ഒന്നാം സ്ഥാനവും ഇടുക്കി ജില്ലയില്‍ നിന്നുള്ള അമല്‍ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള ശ്രീജ എം ലാല്‍ ഒന്നാം സ്ഥാനം, കാസര്‍കോഡ് നിന്നുള്ള വി.എം. കാര്‍ത്തിക രണ്ടാം സ്ഥാനം എന്നിങ്ങനെ നേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ജില്ലയിലെ ദേവ് കുമാര്‍ ഒന്നാം സ്ഥാനവും ആലപ്പുഴ ജില്ലയിലെ ശ്രേയസ് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂരില്‍ നിന്നുള്ള കാര്‍ത്തിക ഒന്നാം സ്ഥാനം നേടി. പാലക്കാട് ജില്ലയിലെ ലക്ഷ്മി ശീതള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ചിത്രരചനാ മത്സരത്തില്‍ നിന്ന്‌

മിമിക്രി മത്സരത്തില്‍ ക്ഷേമനിധി അംഗം പുരുഷ വിഭാഗത്തില്‍ തൃശ്ശൂരില്‍ നിന്നുള്ള അര്‍ജുനന്‍ ഒന്നാം സ്ഥാനവും തിരുവനന്തപുരത്തു നിന്നുള്ള മധു രണ്ടാം സ്ഥാനവും നേടി. ക്ഷേമനിധി സ്ത്രീ അംഗങ്ങളുടെ വിഭാഗത്തില്‍ തൃശ്ശൂരില്‍ നിന്നുള്ള മായാദേവി, കാസര്‍കോഡ് നിന്നുള്ള അനിത എന്നിവര്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കുട്ടികളുടെ മിമിക്രി മത്സരത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള വിനായക് ഒന്നാം സ്ഥാനവും കോട്ടയം ജില്ലയില്‍ നിന്നുള്ള അഖില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ തൃശ്ശൂരില്‍ നിന്നുള്ള ലക്ഷ്മി ഒന്നാം സ്ഥാനം നേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ട ജില്ലയിലെ അഭിജിത് നായര്‍ ഒന്നാം സ്ഥാനവും കാസര്‍കോഡ് ജില്ലയിലെ ജിഷ്ണു രണ്ടാം സ്ഥാനവും നേടി. സീനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂരില്‍ നിന്നുള്ള ആശാ അയ്യപ്പന്‍ ഒന്നാം സ്ഥാനം നേടി.

സംഘഗാനം മത്സരത്തില്‍ നിന്ന്‌

ലളിതഗാനം അംഗങ്ങളില്‍ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരം ജില്ലയിലെ കെ.മധു ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലയിലെ സി.കെ ശശി, കൊല്ലം ജില്ലയിലെ ശ്രീദേവി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ലളിതഗാനം സീനിയര്‍ ആണ്‍കട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയിലെ ജോയല്‍ ജെയ്‌സണ്‍, പാലക്കാട് ജില്ലയിലെ ദേവ് കുമാര്‍ എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. കവിതാ പാരായണ മത്സരത്തില്‍ എറണാകുളം ജില്ലയില്‍ നിന്നും സതീഷ് കുമാര്‍, ഇടുക്കി ജില്ലയില്‍ നിന്നും കൗസല്യ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ലളിതഗാനം മത്സരത്തില്‍ നിന്ന്‌
ലളിതഗാനം മത്സരത്തില്‍ നിന്ന്‌

 

 

 

 

 

 

 

 

 

 

 

 

മാപ്പിളപ്പാട്ട് മത്സരം ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഋഗ്വേദ്, കാസര്‍കോട് ജില്ലയില്‍ നിന്നും അര്‍ഫാദ് എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ പെണ്‍കുട്ടിയോടെ വിഭാഗത്തില്‍ നിന്നും തൃശ്ശരിലെ ഫഹ്മിത ഫൈസല്‍ ഒന്നാം സ്ഥാനവും കൊല്ലം ജില്ലയിലെ നൈഷാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ അനുപമ, കൊല്ലം ജില്ലയിലെ ദിയ എം ലാല്‍ എന്നിവരും സീനില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം ജില്ലയിലെ അല്‍ അമീന്‍, പാലക്കാട് ജില്ലയിലെ ദേവ് കുമാര്‍ എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പൂക്കള മത്സരത്തില്‍ നിന്ന്‌

ചിത്രരചനാ മത്സരത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയുടെ ശ്രീലക്ഷ്മി ചന്ദന, തൃശൂര്‍ ജില്ലയുടെ ഫഹ്മിത ഫൈസല്‍ എന്നിവര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ അമല്‍, കാസര്‍കോട് ജില്ലയിലെ നന്ദലാല്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയുടെ ആശ അയ്യപ്പന്‍ ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയുടെ അനുശ്രീ രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയുടെ പ്രണവ് ഒന്നാം സ്ഥാനവും ഇടുക്കി ജില്ലയുടെ സുനീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ അനുഭവ വിവരണത്തില്‍ കോട്ടയം ജില്ലയുടെ ടി ടി മോനിച്ചന്‍ ഒന്നാം സ്ഥാനവും തൃശൂര്‍ ജില്ലയുടെ ഷീല രണ്ടാം സ്ഥാനവും നേടി. ഓണപ്പൂക്കളം മത്സരത്തില്‍ തൃശൂര്‍ ജില്ല ഒന്നാം സ്ഥാനം, പാലക്കാട് ജില്ല രണ്ടാം സ്ഥാനം എന്നിങ്ങനെ കരസ്ഥമാക്കി.