ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ നടത്തുന്നത് വിപ്ലവകര മുന്നേറ്റം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
ഭവന നിര്‍മാണ രംഗത്ത് ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ നടത്തുന്നത് വിപ്ലവകര മുന്നേറ്റമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നതോടെ അത് പുതുചരിത്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷന് സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലൈഫ് ഭവന പദ്ധതിയിലൂടെ ശാസ്താംകോട്ട ബ്ലോക്കില്‍ രണ്ടു ഘട്ടങ്ങളിലായി 1021 വീടുകള്‍ പൂര്‍ത്തീകരിച്ചു. 37,9819,000 രൂപയാണ് വിനിയോഗിച്ചത്. സംഗമത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ 22 വകുപ്പുകള്‍ ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്കായി അദാലത്തും സംഘടിപ്പിച്ചു.
കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എം ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അബ്ദുല്‍ ലത്തീഫ്, മുബീന ടീച്ചര്‍, എ സുമ, എസ് ശിവന്, അക്കരയില്‍ ഹുസൈന്, കാരക്കാട്ട് അനില്‍ എം തോമസ് വൈദ്യന്, എം വി താരാഭായി, ടി അനില, ആര് രാജീവ്, അംബികാദേവി, ബി ഡി ഒ കെ. അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയ പ്രസന്നന്, ഐ നൗഷാദ്, കുന്നത്തൂര്‍ പ്രസാദ്, പി പുഷ്പകുമാരി, ജെ ശുഭ, പി എസ് ജയലക്ഷ്മി, അനിതാ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ലൈഫ് മിഷന് ഗുണഭോക്താക്കള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.