സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സ്ത്രീകൾക്ക് ആദ്യത്തെ പ്രസവത്തിന് 5000 രൂപ ധനസഹായം നൽകുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയിൽ ജനുവരി മുതൽ അപേക്ഷ നൽകിയ ഗുണഭോക്താക്കളുടെ ആധാർ സീഡ് ചെയ്യപ്പെട്ടിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷ നൽകി ഇതുവരെ ആനുകൂല്യം ലഭിക്കാത്ത ഗുണഭോക്താക്കൾ ഐ.സി.ഡി.എസ് ഓഫീസുമായോ പി.എം.എം.വി.വൈ സംസ്ഥാന സെല്ലുമായോ ബന്ധപ്പെടണം. ഫോൺ: 9446902802.