അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കേരളോത്സവത്തില്‍ അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാരായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ ട്രോഫികള്‍ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വെ. വര്‍ഗ്ഗീസ്, . സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി. പി. ജോര്‍ജ്ജ്, കെ. പി. അയ്യപ്പന്‍, ഗ്രേയ്‌സി റാഫേല്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി ബൈജു,എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കേരളോത്സവത്തില്‍ അയ്യംമ്പുഴ ഗ്രാമപഞ്ചായത്തിന് ട്രോഫി സമ്മാനിക്കുന്നു.