സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ പരിശീലന കേന്ദ്രം/കോളേജ് മുഖേന നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ പരീക്ഷ ഏപ്രിൽ രണ്ട് മുതൽ 18 വരെ നടക്കും. പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മാർച്ച് രണ്ട്. പിഴ സഹിതം മാർച്ച് ആറ് വരെ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് സഹകരണ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.