പാലക്കാട്: നെഹ്‌റു യുവകേന്ദ്രയുടെ കായിക മത്സരങ്ങളില്‍ പങ്കാളികളായ ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. കലാ കായിക തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ നെഹ്‌റു യുവകേന്ദ്രയില്‍ സൗകര്യം ഒരുക്കുമെന്നും ഈ വര്‍ഷം കലാകായിക മേഖലകളില്‍ ഉണ്ടായിട്ടുള്ള പാലക്കാടിന്റെ കരുത്ത് മുന്നോട്ടു കൊണ്ടുപോകാന്‍ പദ്ധതികളാവിഷ്‌കരിക്കുമെന്നും എം.പി പറഞ്ഞു.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ജില്ലയിലെ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ക്ലബുകള്‍ക്കും 5000 രൂപയുടെ കിറ്റുകളുടെ വിതരണം ഫെബ്രുവരി 29 ന് വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കുമെന്ന് ജില്ല യൂത്ത് കോഡിനേറ്റര്‍ എം അനില്‍കുമാര്‍ അറിയിച്ചു. എന്‍. കര്‍പ്പകം, കെ.വിനോദ് കുമാര്‍, ഇ.മീര.പി നന്ദിനി എന്നിവര്‍ സംസാരിച്ചു.