പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാതഭക്ഷണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു.  വിദ്യാര്‍ഥികളുടെ ഹാജര്‍നിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടായ പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത്  106,99000 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ, അട്ടപ്പാടി ജില്ലാ പഞ്ചായത്ത് അംഗം കെ രാധാകൃഷ്ണന്‍, മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍  പങ്കെടുത്തു.