കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി ഡിവിഷൻ ഒന്നിലെ പട്ടാളം ജംഗ്ഷൻ, ചിരട്ടപ്പാലം പട്ടാളം കാർത്തിക ക്ഷേത്രം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള കാനകളിലെ ചെളിനീക്കം ചെയ്തും കലുങ്ക് നിർമ്മിച്ചുമാണ് ഇവിടെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നത്.

3.78 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ വെള്ളം കൽവത്തി കനാലിലേക്ക് സുഗമമായി ഒഴുകിയെത്തും. പട്ടാളം ജംഗ്ഷനിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളക്കെട്ടിന് ഇതോടെപരിഹാരമാകും.