തൃശ്ശൂർ: വേനൽ കടുത്തതോടെ പക്ഷികൾക്ക് ദാഹജലത്തിന് സൗകര്യമൊരുക്കി കുന്നംകുളം നഗരസഭയിൽ തണ്ണീർപാത്രങ്ങൾ സജ്ജീകരിച്ചു. നഗരസഭ വളപ്പിൽ വിവിധയിടങ്ങളിലാണ് പത്തോളം തണ്ണീർ പാത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. പാത്രങ്ങളിൽ ദിവസവും വെള്ളം നിറച്ചുവെയ്ക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തണ്ണീർ പാത്രങ്ങളിൽ വെള്ളം നിറച്ച് ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ ചെയർ പേഴ്‌സൻ സീതാരവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മിഷ സെബാസ്റ്റ്യൻ, സുമ ഗംഗാധരൻ, ഗീതാ ശശി, കൗൺസിലർമാർ, സെക്രട്ടറി കെ കെ മനോജ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.