പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് നൽകുന്നതിനായി ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 15ന് നടത്താനിരുന്ന സംയുക്ത പരിശോധന ഏപ്രിൽ 19ലേക്ക് മാറ്റി വച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഈ മാസം 25 വൈകിട്ട് അഞ്ചു വരെയായിരിക്കും. 12 വർഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകൾ പരിശോധനയ്ക്ക് വിധേയമാക്കും.
ആദ്യഘട്ട പെർമിറ്റ് അനുവദിക്കുന്നത് 10 വർഷം വരെ പഴക്കമുള്ള എഞ്ചിനുകൾക്കായിരിക്കും എന്നും മണ്ണെണ്ണയുടെ ലഭ്യതയ്ക്കനുസരിച്ച് 12 വർഷം വരെ പഴക്കമുള്ള എഞ്ചിനുകൾക്ക് പെർമിറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫിഷറീസ് ഡയറക്ടർ അറിയിച്ചു.