കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങൾ, കോളേജുകൾ, കിക്മ, കിക്മ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധിയായിരിക്കും. പരീക്ഷകളും വൈവയും റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് അവധി ബാധകമല്ല.
