കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാർച്ച് മാസത്തിൽ കേരള സംസ്ഥാന യുവജനകമ്മീഷൻ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു.മാർച്ച് 24,25,26 തീയതികളിലായി തിരുവനന്തപുരത്ത്  ‘Reading the Future”(Youth Resistance and Survival) എന്ന വിഷയത്തിൽ സംഘടിപ്പിക്കാനിരുന്ന ത്രിദിന ദേശീയ സെമിനാർ മാറ്റി വച്ചു.

ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കേണ്ടിയിരുന്ന സെമിനാറിന്റെ പുതുക്കിയ തീയതിയും സമയവും അറിയിക്കും. മാർച്ച് 18 ന് നടത്താനിരുന്ന തിരുവനന്തപുരം ജില്ലാ അദാലത്ത്, മാർച്ച് 20 ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ അദാലത്ത്, കമ്മീഷൻ ആസ്ഥാനത്ത് നടത്താനിരുന്ന നേർവിചാരണകൾ എന്നിവ മാറ്റിവച്ചു.