കോട്ടയം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ ഒഴിവുള്ള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരിൽ നിന്നും മറ്റു വികസന വകുപ്പുകളിലും 68700-110400 (റിവൈസ്ഡ്) എന്ന ശമ്പള സ്കെയിലിലും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദമായ ബയോഡാറ്റയും, എൻ.ഒ.സിയും സഹിതം ഏപ്രിൽ ഒന്നിന് വൈകിട്ട് അഞ്ചിന് മുൻപ് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷൻ മുഖേന പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ(ഇപിബി)വകുപ്പ്, സെക്രട്ടേറിയറ്റ് അനക്സ്-1, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.