ക്വാറികൾ നിയന്ത്രണവിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർമാണപ്രവർത്തനം പരിമിതമായ തോതിൽ അനുവദിച്ചിട്ടുണ്ടെങ്കിലും സിമന്റ്, മണൽ, കല്ല്  എന്നിവ കിട്ടാൻ പ്രയാസം നേരിടുന്നു. കേന്ദ്രസർക്കാർ ഖനനം അനുവദിച്ചിട്ടുണ്ട്. സിമന്റ് കട്ടപിടിച്ചുപോകാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ കടകൾ തുറന്ന് പരിശോധിക്കുന്നതിന് സൗകര്യമൊരുക്കുന്ന കാര്യം പരിശോധിക്കും.

റമദാൻ മാസത്തിലെ നോമ്പുകാലത്ത് റസ്റ്റോറന്റുകൾക്ക് പാഴ്സൽ വിതരണം ചെയ്യുന്നതിനുള്ള സമയം നീട്ടിനൽകും. രാത്രി പത്തു മണിവരെ ഹോം ഡെലിവറി അനുവദിക്കും. പഴവർഗങ്ങളുടെയും മറ്റും വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌കൂളുകൾക്ക് 23 കോടി രൂപ പ്രത്യേക ധനസഹായമായി നൽകുന്നുണ്ട്. ഈ സ്‌കൂളുകളെ എ, ബി, സി,  ഡി ഗ്രേഡുകളാക്കി തിരിച്ചാണ് ഇത് നൽകുന്നത്.

12,500 ഖാദി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്‌കീമിൽ ഉൾപ്പെടുത്തി 14 കോടി രൂപ അനുവദിച്ചു. ഖാദി മേഖലയിലെ നൂൽപ്പ്, നെയ്ത്ത് തൊഴിലാളികൾക്കാണ് പ്രയോജനം ലഭിക്കുക. ഒരാൾക്ക് പതിനായിരം രൂപയോളം ലഭ്യമാകും. സമൂഹവ്യാപനം ഇല്ല എന്ന് ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ, പൊലീസ്, ഹോം ഡെലിവറി നടത്തുന%8