1991 ലെ കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ഫെബ്രുവരി 28 വരെ ഓഫീസില്‍ സ്വീകരിക്കും. 2014-15 അദ്ധ്യയന വര്‍ഷത്തില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിച്ച് 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ കോട്ടയം ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍; 0481 2585510
