കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്കും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്ക് അപേക്ഷിക്കാം. ജിഎന്‍എം ഡയാലിസിസ് ടെക്നീഷ്യന് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഇരു തസ്തികയിലേക്കും പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 23 രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
