നാലുവർഷം കൊണ്ടു എല്ലാ വിഭാഗങ്ങളെയും ക്ഷേമപെൻഷനുകളുടെ കുടക്കീഴിലാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2011-16 കാലഘട്ടത്തിൽ 9270 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയത്. ഈ സർക്കാർ 2016 മുതൽ നാലു വർഷം കൊണ്ടുതന്നെ 23,409 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുപുറമേ, കോവിഡ് കാലത്ത് ഒരു പെൻഷനും ലഭിക്കാത്തവർക്ക് 1000 രൂപ വീതം നൽകി. എല്ലാ റേഷൻകാർഡ് ഉടമകൾക്കും അരിയും പലവ്യഞ്ജന കിറ്റും വിതരണം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.