കാക്കനാട്: വിവിധ കാര്‍ഡ് ഉടമകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങള്‍ ലഭ്യമാകും. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിന് രണ്ടു രൂപ നിരക്കില്‍ ഓരോ അംഗത്തിന് രണ്ട് കിലോ അരി വീതം ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും പരമാവധി മൂന്ന് കിലോ ഫോര്‍ട്ടിഫൈഡ് ആട്ടയും ലഭ്യതയ്ക്കനുസരിച്ച് കിലോഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര നോണ്‍ സബ്്സിഡി വിഭാഗത്തിന് കാര#ഡിന് രണ്ടു കിലോ ഭക്ഷ്യധാന്യവും ഓരോ കാര്‍ഡിനും പരമാവധി മൂന്ന് കിലോ ഫോര്‍ട്ടിഫൈഡ് ആട്ടയും ലഭ്യതക്കനുസരിച്ച് അരിക്ക് കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഫോര്‍ട്ടിഫൈഡ് ആട്ട കിലോയ്ക്ക് 15 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് ഒന്നര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും ലിറ്ററിന് 22 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭിക്കും.
