കാസർഗോഡ് ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ എട്ട്) എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍ കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 109 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവര്‍
മെയ് 30 ന് കുവൈത്തില്‍ നിന്ന് ഒരേ ഫ്‌ളൈറ്റില്‍ വന്ന 49, 45, 41 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, മെയ് 29 ന് ദുബായില്‍ നിന്ന് വന്ന 42 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, മെയ് 28 ന് ദുബായില്‍ നിന്നെത്തിയ 30 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 60 വയസുള്ള മംഗല്‍പാടി സ്വദേശി, ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 44 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, മെയ് 22 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിനെത്തിയ 58 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ ചെറുവത്തൂര്‍,  വലിയപറമ്പ് സ്വദേശികള്‍ വീടുകളില്‍ റൂം ക്വാറന്റീനിലും   മറ്റുള്ളവര്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലുമായിരുന്നു.
 
കോവിഡ്  നെഗറ്റീവായവര്‍