ഫെബ്രുവരി 24ന് രാവിലെയും ഉച്ചയ്ക്കുശേഷവുമായി നടക്കുന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. bpekerala.in/Iss -Uss-2018 എന്ന ലിങ്കില്‍ നിന്നോ, പരീക്ഷാഭവന് വെബ്സൈറ്റില്‍ നിന്നോ ഹെഡ്മാസ്റ്റര് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഇവ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരില്‍ നിന്നും ഒപ്പിട്ട് സീല്‍ ചെയ്ത് വാങ്ങി പരീക്ഷാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം.
