ബുധനാഴ്ച ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

 വിദേശത്ത് നിന്ന് വന്നവര്‍

ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 46 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് വന്ന 23 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി, മെയ് 30 ന് ദുബായില്‍ നിന്നെത്തിയ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി, മെയ് 31 ന് ദുബായില്‍ നിന്നെത്തിയ 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി,  ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള ബളാൽ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒമ്പതിന് ബഹ്‌റിനില്‍ നിന്ന് വന്ന 34 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് ദുബായില്‍ നിന്ന് വന്ന 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

 മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍

മെയ് 30 ന് ബസിന് വന്ന 68 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, മെയ് 20 ന് ടാക്‌സി കാറില്‍ വന്ന 51 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.

 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3641 പേര്‍

വീടുകളില്‍ 3328 പേരും സ്ഥാപന നിരീക്ഷണത്തില്‍ 313 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3641 പേരാണ്. 476 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി 94 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 255 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.