കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 24 രാത്രി 9.15 ന് തെലുങ്ക് ചലച്ചിത്രം തിലദാനവും 29 ന് രാവിലെ 9.15 ന് മണിപ്പൂരി ചലച്ചിത്രം സനാബിയും സംപ്രേഷണം ചെയ്യും. കെ.എന്‍.ടി. ശാസ്ത്രി സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയതാണ് തിലദാനം. അരിബാം ശ്യാം ശര്‍മ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ സനാബിയില് ജെ. സുശീലാ, ദേവന്, കിരണ്‍മാല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
