കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഫെബ്രുവരി 24 മുതല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല  നല്‍കി ഉത്തരവായി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി 23 ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.