കണ്ണൂർ: മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വകുപ്പ് ഡയരക്ടറുടെ കാര്യാലയവുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 21000 രൂപ. വയസ്സ് 18നും 35നും മധ്യേ. യോഗ്യത- അംഗീകൃത സർവകലാശാല ബിരുദം, വേർഡ് പ്രോസസിംഗിൽ അംഗീകൃത സർട്ടിഫിക്കറ്റ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് നൈപുണ്യം. എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഫെബ്രുവരി 27ന് രാവിലെ 9.30ന് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ ഇന്റർവ്യൂവിൽ ആവശ്യമായ രേഖകൾ സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0497 2712255.