എറണാകുളം : പ്രവാസികൾക്ക് വിമാനത്താവളങ്ങിൽ ആന്റി ബോഡി പരിശോധന ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ആർ. ടി പി സി ആർ പരിശോധന നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ എസ്. സുഹാസ് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ ചർച്ചയിൽ ആണ് കളക്ടർ ആവശ്യമുന്നയിച്ചത്.
ആന്റി ബോഡി പരിശോധനയിൽ പോസിറ്റീവ് ആയ ആളുകൾക്ക് മറ്റ് പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കു. ആന്റി ബോഡി പരിശോധനയിൽ പോസിറ്റീവ് ആവുന്ന ആളുകൾക്കായി കോവിഡ് കെയർ സെന്ററുകളും സജ്ജമാണെന്ന് കളക്ടർ പറഞ്ഞു.
സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, വിമാനത്താവളത്തിലെ ക്രമ സമാധാന ചുമതലയുള്ള നവനീത് ശർമ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസർ മാത്യൂസ് നുമ്പേലി തുടങ്ങിയവർ പങ്കെടുത്തു.