കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി വെണ്ണിക്കുളം ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പൊതുഇടങ്ങളില്‍ ടെലിവിഷന്‍ സ്ഥാപിക്കുന്നതിന്റെ ബി.ആര്‍.സിതല ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു.
ചുഴന  പാറപ്പൊട്ടാനിക്കല്‍ 48-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് അഡ്വ . ആര്‍.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.  എംഎല്‍എയില്‍ നിന്ന് അങ്കണവാടി അധ്യാപിക   സുനിതാകുമാരി ടെലിവിഷന്‍ ഏറ്റുവാങ്ങി.
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്‍ പുളിക്കല്‍, ബ്ലാക്ക് പഞ്ചായത്തംഗം  ജോണ്‍സണ്‍തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ഏ.കെ  സുരേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്.വളളിക്കോട്, വെണ്ണിക്കുളം എ.ഇ.ഒ മുഹമ്മദ് പയ്യനാത്തൊടി, ബി.പി.സി എ.കെ. പ്രകാശ്, സി.ആര്‍.സി.സി കോ-ഓര്‍ഡിനേറ്റര്‍ ജി.ആശ എന്നിവര്‍ പങ്കെടുത്തു.