വനിതാ ശിശുവികസന വകുപ്പിലെ ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദത്ത് കുടുംബസംഗമവും ശില്‍പശാലയും നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാശിശുസംരക്ഷണഓഫീസര്‍ പി ബിജു അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ്.ബോസ് ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ ഷുഹൈബ്.കെ, ഫൈസല്‍.എ.ജി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ദത്തെടുക്കാന്‍ താല്‍പ്പര്യമുളള രക്ഷിതാക്കള്‍ കളക്ടറേറ്റിലെ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിനെ സമീപിക്കേണ്ടതാണ്. അല്ലാതെയുളള ദത്തുകള്‍ കടുത്ത ശിക്ഷ ലഭിക്കുന്നതാണെന്ന് ശില്‍പ്പശാലയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന്‌രക്ഷിതാക്കള്‍ക്കായി ഉത്തരവാദിത്വപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം, കുട്ടികള്‍ക്കായുള്ള മോട്ടിവേഷന്‍ ക്ലാസ് എന്നിവ നടന്നു. കുടുംബാംഗങ്ങള്‍ പരസ്പരം കുട്ടികളോടൊത്തുള്ളഅനുഭവങ്ങള്‍ പങ്ക് വെച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.