പത്തനംതിട്ട: ഒരു കോടി രൂപാ ചെലവില്‍ കൊടുമണ്‍ – വൈണ്ഠപുരം ക്ഷേത്രം – അങ്ങാടിക്കല്‍ റോഡ് നിര്‍മാണം ആരംഭിച്ചു. റോഡ് നിര്‍മാണത്തിനായി കരാര്‍ എടുത്തെങ്കിലും മാസങ്ങളായി നിര്‍മാണം നടക്കാത്തതിനെ തുടര്‍ന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മാണം തുടങ്ങിയത്. ഓടയും, കലുങ്കും വശങ്ങളില് സംരക്ഷണഭിത്തിയും ആദ്യം നിര്‍മിച്ചതിന് ശേഷം റോഡ് ടാര്‍ ചെയ്യും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊടുമണ്‍ പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ. ഉദയകുമാര്‍, കെ കെ. അശോകന്, ബിപിന്‍, എന്‍.എസ്. പ്രസാദ്, അസി. എക്സി. എന്‍ജിനിയര്‍ റെസീന, അസി. എന്‍ജിനിയര്‍മാരായ മനു, മുരുകേശ് എന്നിവര്‍ സന്നിഹിതരായിരുന്നു.