ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82,424 വിദ്യാർഥികൾ യു.എസ്.എസ്. പരീക്ഷ എഴുതിയതിൽ 8892 പേർ സ്‌കോളർഷിപ്പിന് അർഹതായി. 98,785 വിദ്യാർഥികൾ എൽ.എസ്.എസ് പരീക്ഷ എഴുതിയതിൽ 27,190 പേർ സ്‌കോളർഷിപ്പിന് അർഹരായി.
കഴിഞ്ഞവർഷത്തേക്കാൾ 13,961 വിദ്യാർഥികൾ ഈ വർഷം അധികമായി എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടി. യു.എസ്.എസ് പരീക്ഷയിൽ കഴിഞ്ഞവർഷത്തേക്കാൾ 428 പേർ അധികമായി സ്‌കോളർഷിപ്പ് അർഹയ നേടി. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ http://keralapareekshabhavan. in വെബ്‌സൈറ്റിൽ ലഭ്യമാണ്.