കോവിഡ് വ്യാപനം തടയുന്നതിനായി ഏഴ് തദ്ദേശസ്ഥാപന പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് അരിമ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡും അതിരപ്പള്ളി പഞ്ചായത്തിലെ നാലാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, താന്ന്യം ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 18 ആം വാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകൾ, കാറളം ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകൾ, ഇരിങ്ങാലക്കുട നഗരസഭയിലെ 20 ആം ഡിവിഷൻ, തൃശൂർ കോർപ്പറേഷനിലെ 49 ആം ഡിവിഷൻ എന്നിവയാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
ഇതുൾപ്പെടെ നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകൾ ഇവയാണ്- കുന്നംകുളം നഗരസഭയിലെ 3, 7, 8, 10, 11, 12, 15, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകൾ ഗുരുവായൂർ നഗരസഭയിലെ 35-ാം ഡിവിഷൻ അന്നമനട ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ, അരിമ്പൂർ ഗ്രാമപഞ്ചാത്തിലെ 5-ാം വാർഡ്, അതിരപ്പളളി ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 16, 19, 20, 22, 24, 26, 28, 33, 35, 27-ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 8, 9, 11, 10, 12, 13, 14, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 4, 5 വേളൂക്കര ഗ്രാമപഞ്ചാത്തിലെ 5, 7, 17, 18, ചൊവ്വന്നൂർ ഗ്രാമപഞ്ചാത്തിലെ 1-ാം വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11 ആം വാർഡ്, ആളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, താന്ന്യം ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 18 ആം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകൾ, തൃശൂർ കോർപ്പറേഷനിലെ 49 ആം ഡിവിഷൻ