കോട്ടയം: കോവിഡ് ആശുപത്രിയായ കോട്ടയം ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. തൊട്ടടുത്ത സെന്‍റ് ആന്‍സ് സ്കൂള്‍ കെട്ടിടം കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക.
പൊതു ഔട്ട് പേഷ്യന്‍റ് വിഭാഗം സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ കോവിഡ് ചികിത്സാ വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാകും.
അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് പരിശോധന നടത്തി കോവിഡ് ലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതിനും അല്ലാത്തവര്‍ക്ക് സാധാരണ ചികിത്സ ലഭ്യമാക്കാനും കഴിയും വിധമായിരിക്കും ക്രമീകരണം.