കൊല്ലത്ത് അംഗന്‍വാടി ടീച്ചറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. കൊല്ലം കോളേജ് ജംഗ്ഷനിലെ പറങ്കിമാംവിള അംഗന്‍വാടിയിലെത്തിയ സംഘം ഏതാനും ദിവസം മുമ്പാണ് പട്ടിക വിഭാഗത്തില്‍പ്പെട്ട ടീച്ചറെ ആക്രമിച്ചത്. പോലീസ് കേസെടുത്തുവെങ്കിലും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ ജോലിക്ക് പോകാന്‍ ഭയക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്മീഷനംഗം ഷാഹിദാ കമാല്‍ ഇന്നലെ ടീച്ചറെ സന്ദര്‍ശിക്കുകയും നിയമ നടപടികള്‍ ഉറപ്പുനല്‍കുകയും ചെയ്തത്.
തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോകണമെന്നും ഇവര്‍ക്കാവശ്യമായ സംരക്ഷണം പോലീസ് ഉറപ്പുവരുത്തണമെന്നും കമ്മീഷനംഗം നിര്‍ദേശിച്ചിട്ടുണ്ട്.