ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന  ഭക്ഷ്യവിഭവ കിറ്റുകളുടെ  ആദ്യ ഘട്ട വിതരണം കോട്ടയം ജില്ലയില്‍  പൂര്‍ത്തിയായി.
എ.എ.വൈ (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ഘട്ടത്തില്‍  നല്‍കിയത്. ആകെ 35126 കാര്‍ഡ് ഉടമകളില്‍  27386  പേര്‍ റേഷന്‍ കടകളിലെത്തി കിറ്റ് കൈപ്പറ്റി. കോട്ടയം – 7914,  വൈക്കം  – 5111,  കാഞ്ഞിരപ്പള്ളി – 4062,  മീനച്ചില്‍ – 6093,
ചങ്ങനാശേരി – 4206 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
  പതിനൊന്നിനം സാധനങ്ങള്‍  ഉള്‍പെടുന്ന അഞ്ഞൂറു രൂപ വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.  പഞ്ചസാര ( ഒരു കിലോ),  ചെറുപയര്‍/ വന്‍ പയര്‍  ( 500 ഗ്രാം വീതം), ശര്‍ക്കര ( ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റര്‍), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം),  മഞ്ഞള്‍പ്പൊടി ( 100 ഗ്രാം) , സാമ്പാര്‍ പൊടി (100), ഒരു പാക്കറ്റ്  പപ്പടം (12 എണ്ണം) , സേമിയ/ പാലട ( ഒരു പാക്കറ്റ് ), ഗോതമ്പ് നുറുക്ക് ( ഒരു കിലോ ) എന്നിവയാണ് കിറ്റിലുള്ളത്.
പി.എച്ച്.എച്ച് (പിങ്ക് നിറം) വിഭാഗക്കാര്‍ക്കുള്ള വിതരണം ഓഗസ്റ്റ് 19 ന് ആരംഭിച്ച് 22ന് പൂര്‍ത്തിയാക്കും. ഈ വിഭാഗത്തില്‍പ്പെട്ട 165173 കാര്‍ഡുടമകളാണ് ജില്ലയിലുളളത്.