സുഭിക്ഷ കേരളം പദ്ധതി പ്രകാരം വലപ്പാട് നാലാം വാർഡിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. തിണ്ടിപറമ്പത്ത് രഞ്ജിത്ത് സിങ്ങിന്റെ കൃഷിയിടത്തിൽ നടത്തിയ വിളവെടുപ്പ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം സി.കെ കുട്ടൻ, കൃഷി ഓഫീസർ ഫാജിത റഹ്മാൻ, ടി.എസ് മധുസൂദനൻ, ഷൈലജ ജയലാൽ, കർഷകരായ രഞ്ജിത്ത് സിംഗ്, അനിത രഞ്ജിത്ത്, നളിനി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പയർ, കൂർക്ക, കൊള്ളി, പച്ചമുളക് എന്നിവയാണ് വിളവെടുപ്പ് നടത്തിയത്.