സംസ്ഥാന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്ക് ഓണം ഉത്സവബത്തയായി 1300 രൂപ വീതം സർക്കാർ അനുവദിച്ചു. ഈ തുക അടിയന്തിരമായി പാചകത്തൊഴിലാളികൾക്ക് നൽകാൻ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 12325 സ്‌കൂളുകളിലെ 13760 പാചകത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.