കൈറ്റ് വിക്ടേഴ്‌സിൽ സ്‌കൂൾ കുട്ടികൾക്കായി ആരംഭിച്ച ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി മാനസിക-ശാരീരിക വികാസം ലക്ഷ്യമിട്ടുള്ള പുതിയ പരിപാടിയായ കായികവിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നു. ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30-ന് ഒന്നു മുതൽ നാല് വരെയുള്ള കുട്ടികൾക്ക് പൊതുവായുള്ള ആദ്യ ക്ലാസ് സംപ്രേഷണം ചെയ്യും.