സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, സി.സി.ഇ.കെ ഡയറക്ടർ വി. വിഘ്നേശ്വരി എന്നിവർ സബന്ധിച്ചു. 27ന് രാവിലെ 11ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് നടത്തും. തുടർന്ന് ഓണം അവധിയ്ക്കു ശേഷം സെപ്റ്റംബർ 3, 4 തിയതികളിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും. ഐച്ഛിക വിഷയങ്ങളുടെ ഓൺലൈൻ ക്ലാസുകൾ സെപ്റ്റംബർ ഏഴു മുതൽ ആരംഭിക്കും.