ആലപ്പുഴ: വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായതിന്റെ ആനന്ദത്തിലാണ് മുഹമ്മ സ്വദേശി ശ്രീകുമാറും കുടുംബവും.
ഡ്രൈവറായ കെ.എസ്.ശ്രീകുമാര്‍, ആശാ പ്രവര്‍ത്തകയായ ഭാര്യ ഉഷ, മക്കളായ ശ്രീമോള്‍ എസ് കുമാര്‍, ശ്രീഹരി എസ് കുമാര്‍ എന്നിവര്‍ ഇക്കുറി പുതിയ വീട്ടില്‍ ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമാണ് ശ്രീകുമാറിന് 15 ാം വാര്‍ഡില്‍ വീട് ലഭിച്ചത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ലഭിച്ച നാല് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി വഴി ലഭിച്ച തുകയും സ്വന്തമായി സ്വരുക്കൂട്ടിയ കൊച്ചു സമ്പാദ്യവും ഉപയോഗിച്ചാണ് വീടെന്ന സ്വപ്‌നം ഇവര്‍ സാക്ഷാത്ക്കരിച്ചത്. വര്‍ഷങ്ങളാ
450 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ സ്വീകരണ മുറി, സിറ്റ് ഔട്ട്, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ശുചി
മുഹമ്മ ഗ്രാമപഞ്ചായത്തില്‍ മാത്രം ലൈഫ് മിഷന്‍, റീ ബില്‍ഡ് കേരള എന്നീ പദ്ധതികള്‍ പ്രകാരവും സന്നദ്ധ ഏജന്‍സികളുടെ സഹായത്തോടെയും 280ഓളം വീടുകളാണ് പൂര്‍ത്തിയായി വരുന്നതെന്ന് പഞ്ചായത്ത് അംഗം ഷാജികുമാര്‍ പറഞ്ഞു.