കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇന്‍സെന്റീവ് ഗ്രാന്റായി 8.64 കോടി രൂപ നല്കി. ശുചിത്വ – മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളിലെ മികവ് അടിസ്ഥാനമാക്കി കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ഗ്രാന്റാണ് ശുചിത്വമിഷന് മുഖേന ലഭ്യമാക്കിയത്.
ജനസംഖ്യാനുപാതികമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഗ്രാന്റ് വിഹിതം എല്ലാ പഞ്ചായത്തുകള്‍ക്കും ലഭ്യമാക്കിയതായി ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് അറിയിച്ചു. ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിനും (22.91 ലക്ഷം രൂപ) കുറവ് ലഭിച്ചത് തലനാട് പഞ്ചായത്തിനുമാണ് (3.61 ലക്ഷം രൂപ).
എരുമേലി(22. 71 ലക്ഷം) അതിരമ്പുഴ(20.51 ലക്ഷം) കാഞ്ഞിരപ്പള്ളി(20.38 ലക്ഷം), മുണ്ടക്കയം (19.79 ലക്ഷം), പാറത്തോട് (19.23 ലക്ഷം), തൃക്കൊടിത്താനം (18.64 ലക്ഷം), വാഴപ്പള്ളി(18.49 ലക്ഷം), മാടപ്പള്ളി(18.11 ലക്ഷം), ചിറക്കടവ്(18.07 ലക്ഷം), അയ്മനം(18.05 ലക്ഷം), കുറിച്ചി (17.65 ലക്ഷം), വിജയപുരം (17.64 ലക്ഷം), പാമ്പാടി (17.61 ലക്ഷം), വാകത്താനം (17.41 ലക്ഷം),അയര്‍ക്കുന്നം (17.19 ലക്ഷം), കടുത്തുരുത്തി (1 6.30 ലക്ഷം), പുതുപ്പള്ളി(15.78 ലക്ഷം),രാമപുരം (15.15 ലക്ഷം),മാഞ്ഞൂര്‍ (15.10 ലക്ഷം) എന്നിവയാണ് കൂടുതല്‍ തുക ലഭിച്ച മറ്റു പഞ്ചായത്തുകള്‍.
മണിമല, മുളക്കുളം, നീണ്ടൂര്‍, മറവന്തുരുത്ത്, പായിപ്പാട്, നെടുംകുന്നം, തലയാഴം, തലയോലപ്പറമ്പ്, തിടനാട്, ആര്‍പ്പൂക്കര, ചെമ്പ്, എലിക്കുളം, കാണക്കാരി, കങ്ങഴ, കരൂര്‍, കറുകച്ചാല്‍, കിടങ്ങൂര്‍, കൂരോപ്പട, കുമരകം, മണര്‍കാട്, തിരുവാര്‍പ്പ്, ഉദയനാപുരം, വാഴൂര്‍, വെള്ളൂര്‍ എന്നീ പഞ്ചായത്തുകള്ക്കം പത്തു ലക്ഷം രൂപയില്‍ അധികം ലഭിച്ചു.
വീടുകള്‍, പൊതു ഇടങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പുതിയ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികള്‍ക്കും ഗാര്‍ഹിക ഉറവിട മാലിന്യ സംസ്കരണ ഉപാധികളും ജൈവ – അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനും ഈ തുക വിനിയോഗിക്കാവുന്നതാണ്.