കോമളം കേന്ദ്രമായി ‘എന്റെ മണിമലയാര്‍’
ജൈവ സംരക്ഷണ കായിക വികസന സമിതിക്ക് തുടക്കം
തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളിലെ പ്രളയത്തെ അതിജീവിച്ച് വ്യത്യസ്ഥവും അപൂര്‍വ്വവുമായ ജൈവ വൈവിധ്യം നിലനില്‍ക്കുന്ന കോമളം കടവിന്റെ ഇരു വശങ്ങളിലേക്കും രണ്ടു കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്ന തീരവും ജൈവ വ്യവസ്ഥയും സംരക്ഷിക്കുവാനും സമീപ വാസികളുടെ ജീവിത ഉപാധികള്‍ വിപുലീകരിക്കുവാനും കുട്ടികളുടെ കായിക വികസനം ലക്ഷ്യംവച്ചുമാണ് സമിതി രൂപം കൊണ്ടത്.
ആദ്യഘട്ടം പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളുടെ കരകളെ ഉള്‍പ്പെടുത്തിയും തുടര്‍ന്ന് കാത്തിരപ്പള്ളി കേന്ദ്രമായി രൂപീകരിച്ച മണിമലയാര്‍ സ്പോര്‍ട്സ് വേള്‍ഡിന്റെ സഹായത്തോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെക്കൂടി ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം വിപുലമാക്കും.
തീരം സംരക്ഷിക്കുവാന്‍ മുള നട്ടുപിടിപ്പിക്കല്‍, കടവുകളുടെ സംരക്ഷണം, പ്രകൃതി സൗഹൃദ കായിക പരിശീലന കേന്ദ്രം, കുന്നന്താനം മോഡല്‍ യോഗാ ഗ്രാമം, മുട്ടക്കോഴി വളര്‍ത്തല്‍, മഴമറ, പച്ചക്കറി കൃഷി, ഡയറി ക്ലബ്ബ്, പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പോലീസ്- സൈന്യം എന്നിവയിലേക്ക് തൊഴില്‍ പരിശീലനം, സ്വയം തൊഴില്‍ പരിശീലനം തുടങ്ങിയവ ഘട്ടംഘട്ടമായി നടപ്പാക്കും.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗവും സമിതി ചെയര്‍മാനുമായ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി അഡ്വ:മാത്യു ടി തോമസ് എം എല്‍ എയും രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ: പി ജെ കുര്യനും സംയുക്തമായി തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ: റജി തോമസ് മുഖ്യ പ്രഭാഷണം നടത്തി. എന്റെ മണിമലയാര്‍ കോ-ഓര്‍ഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി സുബിന് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങളായ സജി ചാക്കോ, വിനീത് കുമാര്‍, തുരുത്തിക്കാട് ബി എ എം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ബിജു ടി ജോര്‍ജ്, കോണ്‍ഗ്രസ് പുറമറ്റം മണ്ഡലം പ്രസിഡന്റ് രാജേഷ് സി, കായിക പരിശീലകന് അനീഷ് തോമസ്, ശശി ജനകല, എം.ജി ദിലീപ്, ബിനോയി പണിക്ക മുറി, ഫാദര്‍ അലക്സ് കണ്ണമല, ഫാദര്‍ കെ വി വില്‍സണ്‍, ബിനോയി പണിക്കമുറി, ജോണ്‍ തോമസ് വൈസ് മെന്‍, ശാമുവേല്‍ ചെറിയാന്, പല്ലവി ആര് നായര്‍ എന്നിവര്‍ സംസാരിച്ചു.