എറണാകുളം : വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം വൈപ്പിൻ എം എൽ എ എസ്സ്. ശര്‍മ്മ നിര്‍വ്വഹിച്ചു. എം.എൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് വിട്ടു കിട്ടിയിട്ടുളള എല്ലാ ഓഫീസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി മിനി സിവി സ്റ്റേഷനാക്കാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് ഡോ. കെ.കെ. ജോഷി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സുജാത ചന്ദ്രബോസ്, എ.എന്‍. ഉണ്ണികൃഷ്ണന്‍ അംഗങ്ങളായ മനാഫ് മനേഴത്ത് പി.കെ. രാജു, സെക്രട്ടറി ശ്രീദേവി കെ. നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.