കോഴിക്കോട്-നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി മൂന്നു മുതല്‍ പ്രവൃത്തി തീരുന്നതു വരെ മഞ്ചേരി ജംഗ്ഷന്‍ മുതല്‍ നെല്ലിപ്പറമ്പ് വരെയുള്ള റോഡില്‍ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. അരീക്കോട് ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ കിടങ്ങഴി-രാമങ്കുളം റോഡ് ഉപയോഗപ്പെടുത്തി മഞ്ചേരി-കിഴിശ്ശേരി റോഡ് വഴി മഞ്ചേരി ടൗണിലേക്കും തിരിച്ചും പോകണം. നിലമ്പൂര്‍ വണ്ടൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ചെരണി മംഗലശ്ശേരി – കൂമന്‍കുളം റോഡ് ഉപയോഗപ്പെടുത്തി പാലക്കുളം വഴി മഞ്ചേരി ടൗണിലേക്ക് തിരിച്ചും പോകണം.