എറണാകുളം: സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ടി.ജെ.വിനോദ് എം എൽ എ അധ്യക്ഷനായിരുന്നു. ആരോഗ്യമേഖലയിൽ ഹോമിയോപ്പതി വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തി വരുന്നതായും ജീവിത ശൈലീ രോഗങ്ങൾ, വന്ധ്യത നിവാരണ മേഖല എന്നിവ ഉൾപ്പടെ ഹോമിയോപ്പതിയുടെ സേവനം ഫലപ്രാപ്തി കൈവരിച്ചതായും എം.പി. അഭിപ്രായപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഡോ.ജിജി വർഗീസ് , ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ആഫീസർ ഡോ.ലീനാ റാണി, പാലക്കാട് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ആഫീസർ ഡോ.ജെ. ബോബൻ, ആർ.എം.ഒ. ഡോ. ശോഭാ ചന്ദ്രൻ, എറണാകുളം പി.ഡബ്ലൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദു എന്നിവർ സംസാരിച്ചു.
