തിരുവനന്തപുരം കോർപ്പറേഷൻ ചന്തവിള വാർഡിൽ(2) കിൻഫ്രയക്കു സമീപം പ്ലാവറക്കോട്, പട്ടം വാർഡിൽ(17) കേദാരം നഗർ ചാലക്കുഴി ലൈൻ, ഉള്ളർ ഡോക്ടേഴ്സ് ഗാർഡൻ റെസിഡൻഷ്യൽ ഏരിയ, കുടപ്പനക്കുന്ന് വാർഡിൽ(19) ഹാർവീപുരം പ്രദേശം, വലിയശാല വാർഡിൽ(43) കാവിൽനഗർ റെസിഡൻഷ്യൽ ഏരിയ, ജഗതി വാർഡിൽ(44) കുറുക്കുവിളാകം റെസിഡൻസ്, കണ്ണേറ്റുമുക്ക് വെസ്റ്റ് റെസിഡൻസ്, പൂങ്കുളം വാർഡ്(58), ആറ്റുകാൽ വാർഡിൽ(70) പുത്തൻകോട്ട മുതൽ പടശേരി വരെയുള്ള ഭാഗം, പുത്തൻപാലം, മുട്ടത്തറ വാർഡിൽ(78) പെരുന്നാലി, ആൽത്തറ, വടവാത്, പരുത്തിക്കുഴി പ്രദേശങ്ങൾ, തമ്പാന്നൂർ വാർഡിൽ(81) തോപ്പിൽ ഏരിയ, വെട്ടുകാട് വാർഡിൽ(90) വെട്ടുകാട്, മാധവപുരം, ബാലനഗർ ഏരിയ എന്നിവിടങ്ങളും നാവായിക്കുളം പഞ്ചായത്ത് 21, ചെമ്മരുതി പഞ്ചായത്ത് 2, 5, 7, 9, 10, വെള്ളറട പഞ്ചായത്ത് 12, 21 വാർഡുകളും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ഇവയോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തുപോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.
കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു
മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.