കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് ‘ഗാന്ധി വന്ദനം’ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബി.എ.അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിജയന്തി സന്ദേശം മുൻ പ്രസിഡൻ്റ് ആശാ സനിൽ നല്കി. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സരള മോഹൻ, സി.കെ.അയ്യപ്പൻ കുട്ടി, പി.എസ്.ഷൈല, എക്സി.എഞ്ചിനീയർ ടി.എൻ. മിനി, സെക്രട്ടറി ഇൻ ചാർജ് ജോബി തോമസ്സ്, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി എന്നിവർ പങ്കെടുത്തു.ദേശീയ പുരസ്കാര ജേതാവ് പ്രശസ്ത ശിൽപ്പി സുനിൽ തിരുവാണിയൂർ നിർമ്മാണത്തിന് നേതൃത്വം നൽകി.