എറണാകുളം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പഞ്ചായത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപറമ്പിൽ,മ്യദുല ജനാർദ്ദനൻ,താഹിറ സുധീർ,സി ഇ നാസർ,സത്താർ വട്ടക്കുടി,അരുൺ സി ഗോവിന്ദ്,ആസിയ അലിയാർ,സൽമ ലത്തീഫ്,സൽമ ജമാൽ,എം ഐ നാസർ,ഷിഹാബ്,സുരേഷ് എം കെ,ശോഭ രാധാകൃഷ്ണൻ,ഫൗസിയ ഷിയാസ്, രഹന നൂറുദ്ദീൻ,സെക്രട്ടറി എസ് മനോജ്,അസിസ്റ്റൻ്റ് സെക്രട്ടറി അസീസ് മക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
