കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് ലഭിച്ചിരുന്ന തൊഴിലാളികളില്‍ മസ്റ്ററിങ് നടത്താത്ത കാരണത്താല്‍ പെന്ഷന്
ലഭിക്കാത്തവരും മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാത്തതിനാല്‍ പെന്ഷന് ലഭിക്കാത്തവരുമായ തൊഴിലാളികള്‍ ഒക്ടോബര്‍ 15-നകം ആധാര്‍ കാര്‍ഡ്, പെന്ഷന് രേഖകള്‍ എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി പെന്ഷന് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വീടുകളിലെത്തി മസ്റ്ററിങിന് നടത്തുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്കിയാല് സൗകര്യം ലഭിക്കും.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പുതുതായി പെന്ഷന് ലഭിക്കുന്നതിന് ഓഗസ്റ്റ് മാസം വരെ പെന്ഷന്/ കുടുംബ പെന്ഷന് അപേക്ഷ സമര്‍പ്പിച്ച കയര്‍ തൊഴിലാളികള്‍ ബന്ധപ്പെട്ട രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും കാരണത്താല്‍ മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നുള്ള മസ്റ്റര്‍ ഫെയില്‍ റിപ്പോര്‍ട്ടും, ബന്ധപ്പെട്ട അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ 16 നകം ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് ചീഫ് എക്സി. ഓഫീസര്‍ അറിയിച്ചു.