ഫോട്ടോയെടുക്കുമ്പോൾ കാമറയേക്കാൾ പ്രധാനം ബുദ്ധിയാണെന്ന് ലോക പ്രശ്സ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട് പറഞ്ഞു. മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മാധ്യമ ഫോട്ടോഗ്രാഫർ അവാർഡ്മ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്റെ ഭൂപ്രകൃതി വിയറ്റ്നാമിന് സമമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോകുമെന്ററി ചിത്രീകരണത്തിനായി ഒളപ്പമണ്ണ മനയിലെത്തിയ അദ്ദേഹം മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ സിനിമയുടെ ചിത്രീകരണം കാണാനെത്തി. സിനിമാ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം മോഹൻ ലാലിനോടും സംവിധായകൻ ശ്രീകുമാർ മേനോനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മോഹൻ ലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ അദ്ദേഹം കാമറയിൽ പകർത്തി.

വിയറ്റ്നാം യുദ്ധത്തിൽ നഗ്നയായി ഓടുന്ന നാപാം പെൺകുട്ടിയുടെ ചിത്രത്തിലൂടെയാണ് നിക്ക് ഉട് ലോകപ്രശസ്തനാകുന്നത്. ഫോട്ടോയിലൂടെ യുദ്ധഭീകരത ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാൻ അദ്ദേഹത്തിനായി. പുലിസ്റ്റർ അവാർഡ് ജേതാവാണ് നിക്ക് ഉട്.