ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച 497 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കം വഴി 477 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ തൃക്കടവൂര്‍, കാവനാട്, മതിലില്‍ കടവൂര്‍, വടക്കേവിള, പട്ടാത്താനം, അയത്തില്‍, പള്ളിത്തോട്ടം, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര, പോളയത്തോട് ഭാഗങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. മുനിസിപ്പാലിറ്റികളില്‍ പുനലൂരും കരുനാഗപ്പള്ളിയിലുമാണ് കൂടുതല്‍ രോഗബാധ. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പ•ന, ശൂരനാട്, അഞ്ചല്‍, തഴവ, ഓച്ചിറ, മയ്യനാട്, കുലശേഖരപുരം, കൊറ്റങ്കര ഭാഗങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 214 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃക്കടവൂര്‍-25, കാവനാട്-15, മതിലില്‍-13, കടവൂര്‍, വടക്കേവിള ഭാഗങ്ങളില്‍ 11 വീതവും പട്ടാത്താനം-10, അയത്തില്‍, പള്ളിത്തോട്ടം ഭാഗങ്ങളില്‍ ഒന്‍പത് വീതവും മുണ്ടയ്ക്കല്‍-8, ശക്തികുളങ്ങര, പോളയത്തോട് പ്രദേശങ്ങളില്‍ ഏഴുവീതവും ആശ്രാമം, പുള്ളിക്കട എന്നിവിടങ്ങളില്‍ ആറുവീതവും നീരാവില്‍-5, വാളത്തുംഗല്‍, തേവള്ളി എന്നിവിടങ്ങളില്‍ നാലുവീതവും അഞ്ചാലുംമൂട്, മുരുന്തല്‍, ഉളിയക്കോവില്‍, കിളികൊല്ലൂര്‍, കുറവന്‍പാലം, ചാത്തിനാംകുളം, താമരക്കുളം, തിരുമുല്ലാവാരം, മരുത്തടി, വാടി, പള്ളിമുക്ക് എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിയില്‍ പുനലൂര്‍-19, കരുനാഗപ്പള്ളി-13, കൊട്ടാരക്കര-4 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പ•ന, ശൂരനാട്, അഞ്ചല്‍ ഭാഗങ്ങളില്‍ 13 വീതവും തഴവ, ഓച്ചിറ പ്രദേശങ്ങളില്‍ 10 വീതവും മയ്യനാട്, കുലശേഖരപുരം, കൊറ്റങ്കര എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും നെടുവത്തൂര്‍, ചിറക്കര, വെട്ടിക്കവല, വെളിയം എന്നിവിടങ്ങളില്‍ ഏഴുവീതവും ചവറ, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ ആറുവീതവും ആദിച്ചനല്ലൂര്‍, ആലപ്പാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കുളത്തൂപ്പുഴ, കുണ്ടറ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ഏരൂര്‍, വെളിനല്ലൂര്‍, മൈലം, പനയം, പത്തനാപുരം പ്രദേശങ്ങളില്‍ നാലുവീതവും തലവൂര്‍, തൃക്കരുവ, തൃക്കോവില്‍വട്ടം, നെടുമ്പന, പെരിനാട്, വിളക്കുടി, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. ജില്ലയില്‍ വ്യാഴാഴ്ച 259 പേര്‍ രോഗമുക്തി നേടി.
ഇരവിപുരം സ്വദേശി ശിവശങ്കരന്‍(74), മരുത്തടി സ്വദേശി ശശി(84), കൊട്ടാരക്കര സ്വദേശി സോമന്‍(65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
